FLASH NEWS

ആൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം : സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റിൽ

WEB TEAM
April 29,2024 08:05 AM IST

കോഴിക്കോട് : പാർട്ടി ഓഫീസിനുള്ളിൽ ആൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സിപിഎം പ്രവർത്തകനെ പൊലീസ് അറസ്റ്റ് ചെയ്തു.

കോഴിക്കോട് കൊയിലാണ്ടി ചിങ്ങപുരത്തുള്ള സിപിഎം ഓഫിസിനുള്ളിലാണ് ആളില്ലാത്ത സമയം ആൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയത്.

സംഭവവുമായി ബന്ധപ്പെട്ട് ചിങ്ങപുരം കിഴക്കെക്കുനി ബിജീഷിനെ (38) കൊയിലാണ്ടി പൊലീസ് അറസ്റ്റ് ചെയ്തു.ബ്രാഞ്ച് കമ്മിറ്റി ഓഫിസിലാണ് പാർട്ടിക്ക് നാണക്കേടുണ്ടാക്കിയ  സംഭവം നടന്നത്.

 സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗമാണ് പ്രതി.

Comments 0

Kindly a‌void objectionable,derogatory, unlawful and lewd comments,while responding to reports.Such comments are punishable under cyber laws.Please keep away from personal attacks.The opinions expressed here are the personal opinions of readers and not that of Mukham News.